ജെ സി ഐ പരപ്പനങ്ങാടിക്ക് പുതിയ സാരഥികള്‍

പരപ്പനങ്ങാടി : ജെസി ഐ പരപ്പനങ്ങാടിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നാലാമത് ഇന്‍സ്റ്റലേഷന്‍ ചടങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ടായി ഉണ്ണികൃഷ്ണന്‍ കുറ്റിയിലിനെയും സെക്രട്ടറിയായി അനസ് മുഹമ്മദിനെയും ട്രഷററായി വിനോദ് എ.വിയെയുമാണ് തെരഞ്ഞെടുത്തത്.

നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായ ചടങ്ങില്‍ ബിസിനസ്സ് രംഗത്തെ യുവപ്രതിഭകളായ മുഹമ്മത് ഹനീഫ, ഫര്‍ഹാന്‍ പി.കെ. ,ഗഫൂര്‍ കുഞ്ഞാവാസ് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് നൗഫല്‍വേളക്കാടനും സോണ്‍ പ്രസിഡണ്ട് അഡ്വ.സിദ്ദിഖും സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top