Section

malabari-logo-mobile

കോവിഡ് വ്യാപനം അതിശക്തം: സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം, വാക്‌സിനേഷന്‍ ക്യാംപുകള്‍ മുടങ്ങാന്‍ സാധ്യത

HIGHLIGHTS : Covid Wax is in short supply in the capital. The stock was completely sold out at the Covid Vaccine Regional Store in Thiruvananthapuram.

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്നതിനിടെ കോവിഡ് വാക്‌സിനുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. തലസ്ഥാനത്താണ് കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തെ കോവിഡ് വാക്‌സിന്‍ റീജിയണല്‍ സ്‌റ്റോറില്‍ സ്‌റ്റോക്ക് പൂര്‍ണ്ണമായും തിര്‍ന്നു.

മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്‌സീന്‍ സ്റ്റോക്ക് ഇല്ല. 20,000 ഡോസ് വാക്‌സീനില്‍ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കായി മാസ് വ്കാസിനേഷന്‍ ക്യാംപുകള്‍ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകള്‍ മുടങ്ങിയേക്കുമെന്നാണ് ആശങ്ക.

sameeksha-malabarinews

സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്‌സീന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ സ്‌റ്റോക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!