Section

malabari-logo-mobile

ആട്ടിറച്ചി കടയിലെ മരണം: പതിനൊന്ന് മാസത്തിന് ശേഷം ഇറച്ചി വ്യാപാരി റിമാന്റില്‍

HIGHLIGHTS : Dead in mutton shop: Meat trader remanded after 11 months

പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയ സുഹൃത്തുമായി നടന്ന സാമ്പത്തിക ഇടപാട് തര്‍ക്കത്തില്‍ കടയുടമയുടെ അടിയേറ്റ് വീണ് തല്‍ക്ഷണം മരിച്ച സംഭവത്തില്‍ പതിനൊന്നു മാസത്തിന് ശേഷം കട ഉടമയായ ഇറച്ചി വ്യാപാരിയെപൊലീസ് അറസ്റ്റു ചെയ്തു.

പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് പിറകില്‍ ആട്ടിറച്ചി കച്ചവടം നടത്തുന്ന വള്ളിക്കുന്ന് സ്വദേശി നാലകത്ത് സലീമിനെയാണ് എസ്. പി. യുടെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

sameeksha-malabarinews

കടലുണ്ടി നഗരത്തിലെ ഭാര്യ ഗൃഹത്തില്‍ താമസമാക്കിയ കോട്ടയം സ്വദേശി മുസ്തഫ (40) യാണ് കൊല്ലപ്പെട്ടത്.

ഇറച്ചി വാങ്ങാന്‍ സുഹൃത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലിമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും മുസ്തഫ അടിയേറ്റ് താഴെ വീണ് മരിക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നങ്ങോട്ടുള്ള പൊലീസ് നടപടി പ്രതിക് സഹായകമായ വിധത്തിലായിരുന്നെന്നും മരണം സ്വാഭാവികമാണന്ന് വരുത്തി തീര്‍ക്കാനാണ് പലരും ചേര്‍ന്ന് നീക്കം നടന്നതെന്നും മുസ്തഫയുടെ വിധവ പറഞ്ഞു.
താന്‍ എസ്.പി. ക് നല്‍കിയ പരാതിയിന്മേല്‍ താനൂര്‍ ഡി.വൈ. എസ്. പി. നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയാനായതെന്നും നിയമ പോരാട്ടം തുടരുമെന്നും ഭിന്ന ശേഷി കാരി കൂടിയായ മുസ്തഫയുടെ വിധവ ജസീന പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!