എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി;ഒഴിവായത് വന്‍ദുരന്തം

കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇടിച്ചറക്കി. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ജനവാസ കേന്ദ്രത്തിന് മുകളില്‍ വെച്ചാണ് ഹെലികോപ്റ്ററിന് തകരാറുസംഭവിച്ചത്. സീപത്ത് ഹൈവേയും കടന്നുപോകുന്നുണ്ട്. എന്നാല്‍ സമീപത്തെ ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു ഹെലികോപ്റ്റര്‍. ഇന്ന് രാവിലെ 8.30 നാണ് സംഭവം. എം.എ യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

യൂസഫലിയും ഭാര്യയും മറ്റ് നാലു പേരും ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരികയായിരുന്നു. പനങ്ങാടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്തിന് 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ച് ഇറക്കുകയായിരുന്നു. സംഭവസമയത്ത് മഴയുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top