Section

malabari-logo-mobile

നെടുമ്പാശേരി വിമാനത്താവളത്തില്‍ മാംഗോ ജ്യൂസില്‍ ദ്രവ രൂപത്തില്‍ കടത്തിയ സ്വര്‍ണം പിടികൂടി

HIGHLIGHTS : Gold smuggled in mango juice seized at Nedumbassery airport

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുകോടിയോളം വിലവരുന്ന സ്വര്‍ണം പിടികൂടി. ബോട്ടില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയ രണ്ടരക്കിലോയോളം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

sameeksha-malabarinews

ആറ് ബോട്ടിലുകളിലായാണ് സ്വര്‍ണം എത്തിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!