Section

malabari-logo-mobile

തെളിവുകള്‍ നല്‍കാന്‍ ഗണേഷ്‌ കുമാര്‍ ലോകായുക്തക്ക്‌ മുന്നില്‍ ഹാജരായി.

HIGHLIGHTS : പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണത്തില്‍ തെളിവുകള്‍ നല്‍കാനായി ഗണേഷ്‌ കുമാര്‍ ലോകായുക്തക്ക്‌ മുന്നില്‍ ഹാജരായി. ഹൈക്കോടതി ഡിവി...

Ganesh-Kumarപൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ആരോപണത്തില്‍ തെളിവുകള്‍ നല്‍കാനായി ഗണേഷ്‌ കുമാര്‍ ലോകായുക്തക്ക്‌ മുന്നില്‍ ഹാജരായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഗണേഷ്‌ നേരിട്ട്‌ എത്തുന്നത്‌. അച്ചടക്ക നടപടിയെടുത്ത്‌ യുഡിഎഫും നടപടിയില്‍ നിന്ന്‌ പിന്‍മാറാന്‍ ലീഗും സമ്മര്‍ദ്ദം തുടര്‍ന്നുകൊണ്ടിരിക്കെ ഗണേഷ്‌ കുമാര്‍ ലോകായുക്തക്ക്‌ മുന്നില്‍ സ്വീകരിക്കുന്ന നിലപാട്‌ നിര്‍ണ്ണായകമാകും.

പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ്‌ സെക്രട്ടറി എം അബ്ദുള്‍ റാഫി, അസി.പ്രൈവറ്റ്‌ സെക്രട്ടറി എ നസിമുദ്ദീന്‍, അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌ ഐഎം അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ക്കെതിരായിരുന്നു ഗണേഷ്‌ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചത്‌.

sameeksha-malabarinews

ഗണേഷിന്റെ പ്രസംഗത്തിന്റെ സിഡി അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി പൊതുപ്രവര്‍ത്തകനായിരുന്ന ജോര്‍ജ്ജ്‌്‌ വട്ടകുളം നല്‍കിയ ഹര്‍ജിയിലാണ്‌ നേരിട്ടെത്തി തെളിവ്‌ നല്‍കാന്‍ ലോകായുക്ത നിര്‍ദേശം.

ലീഗ്‌ മന്ത്രിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പേരില്‍ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിന്ന്‌ ഗണേഷിനെ ഒഴിവാക്കാന്‍ യുഡിഎഫ്‌ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം മറികടന്ന്‌ അഴിമതിക്ക്‌ തെളിവുമായി ഗണേഷ്‌ കേടതിയിലെത്തിയാല്‍ പ്രശ്‌നം ഗുരുതരമാകും. അതെസമയം ഭരണകക്ഷി എംഎല്‍എ നിയമനടപടിക്കിറങ്ങുന്നത്‌ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!