ചെന്നിത്തലയും ബാബുവും ബാറുടമകളില്‍ നിന്നും കോഴ വാങ്ങി;വിഎസ്‌

v sതിരു: മദ്യനയവുമായി ബന്ധപ്പെട്ട ബാറുടമകളില്‍ നിന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും എക്‌സൈസ്‌ മന്ത്രി കെ ബാബുവും കോഴ വാങ്ങിയിട്ടുണ്ടെന്ന്‌ വിഎസ്‌. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബാര്‍ കോഴ കേസില്‍ കെഎം മാണിയും രാജിവെക്കണം എന്നാവശ്യപ്പെട്ട്‌ ഇടുതുമുന്നണി നടത്തിയ സെക്രട്ടറിയേറ്റ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും മാത്രമല്ല, കോഴ വാങ്ങിയ രമേശ്‌ ചെന്നിത്തലയും കെ ബാബുവും രാജിവെക്കണമെന്ന്‌ വിഎസ്‌ ആവശ്യപ്പെട്ടു. അഴിമതി ഭരണത്തിനെതിരെയുള്ള സമരം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചതിന്‌ പിറകെ കോണ്‍ഗ്രസിലെ രണ്ട്‌ മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്ന്‌ ബിജു രമേശ്‌ ആരോപിച്ചിരുന്നു. ആ രണ്ട്‌ കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ ചെന്നിത്തലയും കെ ബാബുവും ആണെന്നാണ്‌ ഇപ്പോള്‍ വി എസ്‌ ആരോപിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top