മലപ്പുറത്ത്‌ പുതിയ 8 ബിയര്‍ വൈന്‍ പാര്‍ലറുകള്‍

Untitled-1 copyമലപ്പുറം: പുതിയ മദ്യ നയത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ പുതിയ എട്ട്‌ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്‌ എക്‌സൈസ്‌ വകുപ്പ്‌ ലൈസന്‍സ്‌ അനുവദിച്ചു. 2014 മാര്‍ച്ചില്‍ നിലവാരമില്ലാത്തതിനെ തുടര്‍ന്ന്‌ പൂട്ടിയ 8 ബാറുകള്‍ക്കാണ്‌ ബിയര്‍ വൈന്‍ ലൈസന്‍സ്‌ അനുവദിച്ചത്‌. ഇവയ്‌ക്ക്‌ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം.

പെരിന്തല്‍മണ്ണയിലെ ഹോട്ടല്‍ സെബ്രീന, എടക്കരയിലെ ഹോട്ടല്‍ സാമ്രാട്ട്‌, എടപ്പാളിലെ ഹോട്ടല്‍ സായുജ്‌, കുറ്റിപ്പുറത്തെ ഹോട്ടല്‍ സല്‍ക്കാര, വളാഞ്ചേരിയിലെ സ്വാഗത്‌, കോട്ടക്കലിലെ പീയുഷ്‌, ചെമ്മാട്ടെ സമോറ, മഞ്ചേരിയിലെ പിക്‌നിക്‌ തുടങ്ങിയവയ്‌ക്കാണ്‌ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്‌.

ജില്ലയില്‍ 17 ബാറുകളാണ്‌ നേരത്തെ അടച്ചുപൂട്ടിയിരുന്നത്‌. വരും ദിവസങ്ങളില്‍ ഇവയ്‌ക്കും ബിയര്‍ വൈന്‍ ലൈസന്‍സ്‌ നല്‍കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്‌.

Share news
error: Content is protected !!
Scroll to Top