Section

malabari-logo-mobile

മലയാളം ഇഷ്‌ടപ്പെടുന്ന,സംസാരിക്കുന്ന എല്ലാവരും ചന്തുമേനേനോട്‌ കടപ്പെട്ടിരിക്കുന്നു;ഡോ. കെ. ജയകുമാര്‍ ഐ.എ.സ്‌

HIGHLIGHTS : പരപ്പനങ്ങാടി:മലയാളം ഇഷ്‌ടപ്പെടുന്ന,സംസാരിക്കുന്ന എല്ലാവരും ചന്തുമേനേനോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ പ്രമുഖ സാഹിത്യകാരനും മലയാളം സര്‍വ്വകലാശാല വൈസ...

IMAGE0055പരപ്പനങ്ങാടി:മലയാളം ഇഷ്‌ടപ്പെടുന്ന,സംസാരിക്കുന്ന എല്ലാവരും ചന്തുമേനേനോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ പ്രമുഖ സാഹിത്യകാരനും മലയാളം സര്‍വ്വകലാശാല വൈസ്‌ ചാന്‍സലറുമായ ഡോ. കെ. ജയകുമാര്‍ ഐ.എ.സ്‌ പറഞ്ഞു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ സംഘടിപ്പിച്ച ഇന്ദുലേഖ ശതോത്തര രജതജൂബിലി ഭാഗമായുള്ള കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ദുലേഖ നോവല്‍ അതിന്റെ പ്രമേയം കൊണ്ടാണ്‌ അനശ്വരമാകുന്നത്‌. പ്രമേയ സ്വീകരണം ചന്തുമേനോനെ അനശ്വരനാക്കുന്നു. കഥാകൃത്തിന്റെ മനസ്സ്‌ സമൂഹത്തിന്റെ ധാരയെ,സംഘര്‍ഷങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ നല്ല സൃഷ്‌ടികള്‍ ഉണ്ടാകുന്നു. കഥാകൃത്ത്‌ ചരിത്രകാരനായിരിക്കണം. 100 രചനകളില്‍ നിന്ന്‌ ഒന്നോ രണ്ടോ മാത്രമേ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുള്ളൂ. പുരുഷ മേധാവിത്വമുള്ള ഒരു കാലഘട്ടത്തില്‍ സ്‌ത്രീ കേന്ദ്രീകൃത നോവല്‍ രചിക്കപ്പെട്ടത്‌ ശ്രദ്ധേയമാണ്‌. സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ പ്രിസം. പുരുഷന്‍ എന്ന കണ്ണാടിയില്‍ ധാരാളം പൊടിയുണ്ട്‌. സ്‌ത്രീയെന്ന കണ്ണാടിയില്‍ പൊടിയില്ല. സ്വച്‌ഛമാണ്‌. ആധുനിക പാരമ്പര്യം എന്നതില്‍ നിന്ന്‌ മാറി ആഗോളവല്‍ക്കരണം നമ്മുടെ സ്വത്വത്തെ,ആത്മസംഘര്‍ഷത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന്‌ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ അക്‌ബര്‍ കക്കട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. പി.സുരേന്ദ്രന്‍, ശ്രീ. പി.ആര്‍.നാഥ്‌, ശ്രീ. പി.കെ.പാറക്കടവ്‌, ഡോ. രോഷ്‌നി സ്വപ്‌ന എന്നിവര്‍ പ്രസംഗിച്ചു. ശ്രീ. ആര്‍. ഗോപാലകൃഷ്‌ണന്‍ സ്വാഗതവും ശ്രീമതി. കെ.അമൃതവല്ലി നന്ദിയും പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!