Section

malabari-logo-mobile

എഴുത്തിന്റെ ലോകത്ത്‌ ഇന്ന്‌ തളര്‍ച്ച പ്രാപിക്കുന്നുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടണം; മന്ത്രി എ പി അനില്‍കുമാര്‍

HIGHLIGHTS : പരപ്പനങ്ങാടി: ലോകത്ത്‌ വായനക്ക്‌ ഏറ്റവും പ്രാധാന്യം നല്‍കുന്ന നാടാണ്‌ കേരളമെന്ന്‌ ടൂറിസം,പട്ടികജാതിക്ഷേമ വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.

copy 10പരപ്പനങ്ങാടി: ലോകത്ത്‌ വായനക്ക്‌ ഏറ്റവും പ്രാധാന്യം നല്‍കുന്ന നാടാണ്‌ കേരളമെന്ന്‌ ടൂറിസം,പട്ടികജാതിക്ഷേമ വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. ഇന്ദുലേഖക്ക്‌ പകരംവെക്കാന്‍ മറ്റൊരു കാഥാപാത്രമില്ല. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ ഇന്ദുലേഖ ശതോത്തര രജതജൂബിലി ആഘോഷ ഭാഗമായി എഴുത്തുകാരുടെ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. സ്‌ത്രീകള്‍ക്ക്‌ ഇന്നും അനുകരിക്കാവുന്ന ഉജ്ജ്വല കാഥാപാത്രമാണ്‌ ഇന്ദുലേഖ. കഥാപാത്രത്തിന്റെ കരുത്ത്‌,കുലീനത കൊണ്ട്‌ ഇന്ദുലേഖ ശ്രദ്ധേയമായി. എഴുത്തിന്റെ ലോകത്ത്‌ ഇന്ന്‌ തളര്‍ച്ച പ്രാപിക്കുന്നുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടണമെന്നും എഴുത്തിന്റെ വളര്‍ച്ചയാണ്‌ സമൂഹം ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു
കെ. കുട്ടി അഹമ്മദ്‌ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
മലയാളത്തില്‍ മലയാളിയോട്‌ സംവദിച്ച ആദ്യനോവലാണ്‌ ഇന്ദുലേഖയെന്ന്‌ കെ.കുട്ടി അഹമ്മദ്‌ കുട്ടി പറഞ്ഞു. ആഖ്യാന നൈര്‍മല്യം അതിന്റെ പ്രത്യേകത. സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തു. ജാതിമേല്‍കോയ്‌മയെ എതിര്‍ത്തു. തകഴി, കേശവദേവ്‌, ബഷീര്‍ എന്നിവര്‍ക്ക്‌ സാമൂഹ്യനിരൂപണത്തിന്‌ പ്രചോദനമായത്‌ ചന്തുമേനോന്റെ ഇന്ദുലേഖ. ടെക്‌നോളജിയുടെ ആധുനിക കാലഘട്ടത്തില്‍ കലക്കും സാഹിത്യത്തിനും തുലോം ചെറിയ സ്ഥാനമേ കല്‍പിക്കുന്നുള്ളൂ. അപ്പം തേടുന്നതിനൊപ്പം പ്രോമിത്യൂസിനെപ്പോലെ സ്‌നേഹവും തേടേണ്ടിയിരിക്കുന്നു.
കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. ഡോ. എം. ഗംഗാധരന്‍, റഷീദ്‌ പരപ്പനങ്ങാടി റഫീഖ്‌ മംഗലശ്ശേരി എന്നിവരെ ആദരിച്ചു. വി.ബി. വള്ളിക്കുന്ന്‌, രാവണപ്രഭു, ടി.പി.എം. ബഷീര്‍, ശ്രീധരന്‍ പാറക്കോട്‌, മുരളീധരന്‍ കൊല്ലത്ത്‌, ഇഖ്‌ബാല്‍ കല്ലുങ്ങല്‍, സനല്‍ നടുവത്ത്‌, ശോഭാ മാധവ്‌ പ്രസംഗിച്ചു. അലുംനി മീറ്റ്‌ അഡ്വ: എം. ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ പൂവ്വാട്ടില്‍, കെ. അബ്‌ദുല്‍ മജീദ്‌, പി. പ്രസന്നദേവി, സ്‌മിത അത്തോളി, ജ്യോതിഷ്‌. കെ, ശശി. സി, ജൈസല്‍. ടി, അസീസ്‌ കൂളത്ത്‌, മുഹമ്മദ്‌ ബിഷര്‍ സംസാരിച്ചു.
വൈകുന്നേരം മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇശല്‍ നിലാവ്‌ അരങ്ങേറി. വിദ്യഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു. അക്കാദമി വൈസ്‌ ചെയര്‍മാന്‍ എ.കെ. അബ്‌ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. വി.ബി. വള്ളിക്കുന്ന്‌, ആസാദ്‌ വണ്ടൂര്‍, ഒ.ഷൗക്കത്തലി, ടി. മുജീബ്‌റഹ്മാന്‍, സഹല്‍. കെ.പി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!