Section

malabari-logo-mobile

കോഴിക്കോട്‌-ഫോറോക്ക്‌ റെയില്‍ പാളത്തിനു കുറുകെ ഇരുമ്പ്‌ പെപ്പ്‌

HIGHLIGHTS : ഫറോക്ക്‌: കോഴിക്കോട്‌ ഫറോക്ക്‌ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട്‌ കൊല്ലേരിപ്പാറയ്‌ക്ക്‌ സമീപം റെയില്‍പാളത്തില്‍ ഇരുമ്പു പൈപ്പ്‌ കണ്...

cialrailwaystationഫറോക്ക്‌: കോഴിക്കോട്‌ ഫറോക്ക്‌ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട്‌ കൊല്ലേരിപ്പാറയ്‌ക്ക്‌ സമീപം റെയില്‍പാളത്തില്‍ ഇരുമ്പു പൈപ്പ്‌ കണ്ടെത്തി.

ഫറോക്കില്‍ നിന്നും കല്ലായിക്കുപോയ എന്‍ജിനിലെ ലോക്കോ പൈലറ്റ്‌ സി.പരമേശ്വരനാണ്‌ ഞായറാഴ്‌ച പുലര്‍ച്ചെ 2.45 ന്‌ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാളത്തിനു കുറുകെ ഇരുമ്പ്‌ പൈപ്പ്‌ കണ്ടെത്‌. ഉടന്‍ തന്നെ കല്ലായി റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോടു നിന്നും ഈ സമയം മംഗലാപുരം- സാന്ദ്രഗച്ചി എക്‌സ്‌പ്രസ്‌ പുറപ്പെടാനിരിക്കുകയായിരുന്നു.

sameeksha-malabarinews

ട്രെയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ്‌ പൈപ്പെടുത്ത്‌ ഫറോക്ക്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ആറുമീറ്റര്‍ നീളവും രണ്ടര ഇഞ്ച്‌ വ്യാസവുമുള്ള പൈപ്പിന്റെ അറ്റത്ത്‌ ഇരുമ്പു പട്ടകള്‍ വെല്‍ഡ്‌ ചെയ്‌തിട്ടുമുണ്ട്‌.

2.30 ന്‌ ശേഷം മംഗലാപുരം-ചെന്നൈ വെസ്റ്റ്‌കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ കടന്നുപോയതിന്‌ ശേഷമായിരിക്കാം പൈപ്പ്‌ വെച്ചതെന്ന്‌ കരുതുന്നു.

റെയില്‍വേ ജൂനിയര്‍ പെര്‍മനന്റ്‌ വേ എന്‍ജിനിയര്‍ സി സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ റെയില്‍പാത പരിശോധിച്ചു. നല്ലളം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ അന്വേഷണത്തിന്‌ ചെറുവണ്ണൂര്‍ സി ഐ കെ എസ്‌ ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കമ്മീഷണര്‍ സി. രാമദാസ്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!