സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു

meharinമദീന: അല്‍ഖാസിം മദീന എക്‌സ്‌പ്രസ്സ്‌ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി മുഹമ്മദ്‌ ഇല്യാസിന്റെ മകള്‍ മെഹറിന്‍ ആണ്‌ മരിച്ചത്‌

പെണ്‍കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ബുറൈദില്‍ നിന്ന്‌ 225 കിലോമീറ്റര്‍ അകലെ എക്ലപ്രസ്സ്‌ വേയില്‍ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. അപകടത്തില്‍ ഇല്യാസിനും ഭാര്യ ഫാത്തിമക്കും മക്കളായ ഷറിന്‍(15) ഷമീര്‍(6) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. ഇവരെ ഉനൈസ കിങ്ങ്‌ സൗദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മക്കത്ത്‌ ഉംറ നിര്‍വഹിച്ച്‌ റിയാദിലേക്ക്‌ മടങ്ങുകയായിരുന്നു ഈ കുടുംബം. റിയാദില്‍ സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ്‌ റിയാസ്‌.

Share news
error: Content is protected !!
Scroll to Top