Section

malabari-logo-mobile

കവളപ്പാറയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി;ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങള്‍

HIGHLIGHTS : മലപ്പുറം: വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ ഇവിടെ തുടരുകയാ...

മലപ്പുറം: വലിയ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ ഇവിടെ തുടരുകയാണ്. ഇന്നു രാവിലെ പത്തര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് 41 മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനി 18 പേരെകൂടി കണ്ടെത്താനുണ്ട്.

ഇവിടെ ചതുപ്പ് നിറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്താന്‍ മനുഷ്യന് സാധ്യമല്ലാത്തിടത്ത് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍(ജിപിആര്‍) ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഹൈദരബാദില്‍ നിന്നാണ് അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്.

sameeksha-malabarinews

രണ്ടു ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നീക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ട സംഘമാണ് ജിപിആര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിവരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!