താനൂരില്‍ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി

താനൂര്‍: കഞ്ചാവ് ചെടി കണ്ടെത്തി. താനൂര്‍ നടക്കാവില്‍ റോഡരികിലായാണ് 40 സെന്റീമീറ്റര്‍ ഉയരമുള്ള ചെടി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലര്‍ പി ടി ഇല്ല്യാസ് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് തിരൂര്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തു.

പ്രിവന്റീവ് ഓഫീസര്‍മാരായ ഫസലുല്‍ റഹ്മാന്‍, വി കെ സൂരജ്, കെ.എം ബാബു രാജ്, സിവില്‍ എക്‌സൈസ് ഓഫീസറായ ദിദിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Share news
error: Content is protected !!
Scroll to Top