കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി;വിധിക്ക് 30 ദിവസത്തെ സ്റ്റേ

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിലെ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. കെ പി മുഹമ്മദ്, മൊയ്ദീന്‍ കുഞ്ഞി എന്നീ രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇപ്പോള്‍ എം എ റസാഖ് മാസ്റ്റര്‍ ജയിച്ചതയാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാരാട്ട് റസാഖിന് 61033 വോട്ടുകളാണ് അന്ന് ലഭിച്ചത്.573 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടരി സ്ഥാനം രാജിവെച്ചാണ് കാരാട്ട് റസാഖ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത്.

എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാനായി വിധി ഹൈക്കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള പരാതിയും പ്രവര്‍ത്തനവുമാണ് നടന്നതെന്നും അത് സംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

അതെസമയം ഹൈക്കോടതി വിധിയെ മുസ്ലിംലീഗ് സ്വാഗതം ചെയ്തു. എംഎ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു. കെ എം ഷാജി നിയമസഭയില്‍ വരുന്നത് ശരിയല്ലെന്ന് പറഞ്ഞ സ്പീക്കറുടെ ഈ വിഷയത്തിലെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും മുനീര്‍ പറഞ്ഞു.

Related Articles