Section

malabari-logo-mobile

തിരൂരില്‍ എട്ട് പട്ടിക്കുഞ്ഞുങ്ങള്‍ ടാറില്‍ കുടുങ്ങി

HIGHLIGHTS : തിരൂര്‍ : എട്ട് പട്ടിക്കുഞ്ഞുങ്ങള്‍ ടാറില്‍ കുടുങ്ങി.നഗരസഭാ കവാടത്തില്‍ തന്നെയുള്ള ഗ്രൗണ്ടിലാണ് മനസുലയ്ക്കുന്ന ദാരുണ ദൃശ്യം. ടാര്‍ വീപ്പയില്‍ നിന്ന...

തിരൂര്‍ : എട്ട് പട്ടിക്കുഞ്ഞുങ്ങള്‍ ടാറില്‍ കുടുങ്ങി.നഗരസഭാ കവാടത്തില്‍ തന്നെയുള്ള ഗ്രൗണ്ടിലാണ് മനസുലയ്ക്കുന്ന ദാരുണ ദൃശ്യം. ടാര്‍ വീപ്പയില്‍ നിന്നും പൊട്ടിയൊലിച്ച ടാറില്‍ മുങ്ങി കളിച്ച് അനങ്ങാനാകാതെ എട്ട് പട്ടിക്കുഞ്ഞുങ്ങള്‍ .എങ്ങിനെ രക്ഷിക്കണമെന്നറിയാതെ ചുറ്റിലും ഓടിനടന്ന് ദയനീയമായി കരഞ്ഞ് തള്ളപ്പട്ടി. ശബ്ദം കേട്ട് ആദ്യമെത്തിയത് പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മ. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരുമെത്തി. ചാനല്‍ പ്രവര്‍ത്തകര്‍ ടാര്‍ ശുചിയാക്കുവാനുള്ള ഓയില്‍ വാങ്ങി നല്‍കി.

വിവരമറിഞ്ഞ് ഗവ. മൃഗാശുപത്രിയിലെ ഡോക്ടര്‍ വന്നെങ്കിലും രംഗം നോക്കി മാറി നില്‍ക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചതോടെ അവര്‍ സ്ഥലം വിട്ടു. പിന്നീട് ഒരു ഓട്ടോ ഡ്രൈവര്‍ വശം കുറച്ച് മരുന്നും, തുണിയും കൊടുത്തു വിട്ടു. ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. നഗരസഭ കവാടത്തിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.

sameeksha-malabarinews

20 ലക്ഷം മുടക്കിയാണ് നഗരസഭ ,മൃഗാശുപത്രിയോട് ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പ് നായ സംരക്ഷണ കേന്ദ്രം തുറന്നത്. അതെസമയം നഗരത്തിലെ വന്ധ്യംകരണം ചെയ്ത നായ്ക്കളെല്ലാം പ്രസവിക്കുന്നുമുണ്ടെന്നതാണ് വിരോധാഭാസം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!