പരപ്പനങ്ങാടി:സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികനായ കോവിലകം റോഡില്‍ താമസിക്കുന്ന സീമാമന്റകത്ത് നാസര്‍(47)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയോടെ കൊടപ്പാളിയില്‍ വെച്ചാണ് ചെട്ടിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ നാസറിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




