കെഎസ്ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു;പണിമുടക്കുമെന്ന് സംഘടനകള്‍

കൊച്ചി:  ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. സര്‍ക്കാരിനോട് നാളെ ചര്‍ച്ച നടത്താനും തൊഴിലാളിസംഘടനകളോട് അതില്‍ പങ്കെടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്ക് നേരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി. ഒന്നാം തിയ്യതി നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

എന്നാല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിറകോട്ടില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top