Section

malabari-logo-mobile

വേങ്ങരയില്‍ മുസ്ലീംലീഗില്‍ കടുത്ത ഭിന്നത: എംഎല്‍എ കെഎന്‍എ ഖാദറിനെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ നടപടിയില്ല

HIGHLIGHTS : വേങ്ങര:  എംഎല്‍എ കെഎന്‍എ ഖാദറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശിച്ച പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ നടപടിയെടു...

വേങ്ങര:  എംഎല്‍എ കെഎന്‍എ ഖാദറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വിമര്‍ശിച്ച പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ നടപടിയെടുക്കാനാകാതെ ലീഗ് നേതൃത്വം. തനിക്കെതിരെ നടപടി സ്വീകരിച്ചാല്‍ പഞ്ചായത്തില്‍ നടന്ന അഴിമതി കഥകള്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറയുമെന്ന ചെയര്‍മാന്‍ കെകെ മന്‍സൂറിന്റെ ഭീഷണിയാണ് പാര്‍ട്ടി നേതൃത്വത്തെ വലയ്ക്കുന്നതെന്നാതാണ് പുതിയ റിപ്പോര്‍ട്ട്.
എംഎല്‍എയെ വിമര്‍ശിച്ചതിന് മന്‍സൂറിനെ ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്താനായിരുന്നു ലീഗിന്റെ പഞ്ചായത്ത് കമ്മറ്റിയുടെ നീക്കം. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ എതിര്‍പക്ഷം തയ്യാറായിട്ടില്ല.

ഒരാഴച് കഴിഞ്ഞിട്ടും തന്നെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനെതിരെ നടപടി സ്വീകരിക്കാത്തതില്‍ എംഎല്‍എ കടുത്ത പ്രതിഷേധത്തിലാണ്. നടപടി സ്വീകരിക്കുന്നില്ലെങ്ങില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മന്‍സൂറിനെതിരെ വ്യക്തിപരമായി കേസുമായി മുന്നോട്ട് പോകാനാണ് എംഎല്‍എയുടെ തീരൂമാനമെന്നാണ് സൂചന.

sameeksha-malabarinews

ഇതോടെ വേങ്ങരയിലെ പാര്‍ലിമെന്ററി സ്ഥാനത്തുള്ള ലീഗ് ഭാരവാഹികള്‍ ഒരുഭാഗത്തും പഞ്ചായത്ത് കമ്മറ്റി മറുഭാഗത്തുമായി ചേരിപ്പോരും രൂക്ഷമാവുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!