കുവൈത്തില്‍ വിദേശികളുടെ വിസാമാറ്റത്തില്‍ പരിഷ്‌കരണം

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ വിസാമാറ്റത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നു. വര്‍ക്ക് പൊര്‍മിറ്റടക്കമുള്ള എല്ലാ നടപടിക്രമങ്ങളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം നടപ്പിലാക്കും. രാജ്യത്തിന്റെ പൊതുന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്ത് വിസ മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പുനപരിശോധിക്കുമെന്ന് കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കി.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബാധ്യതകളും അവകാശങ്ങളും പരിഗണിച്ചുള്ള മാറ്റമായിരിക്കും നിയമങ്ങളില്‍ വരുത്തുക. ഇടത്തരം ചെറുകിട സംരംഭങ്ങളില്‍ തൊഴിലുടമയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ഈ പുതിയമാറ്റം തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഏറെ സഹായകമാകുമെന്ന് മാന്‍ പവര്‍ അതോറിറ്റിയിലെ വിദേശ തൊഴിലാളി കാര്യ വകുപ്പ് ഉപമേധാവി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top