ഇന്ന് അര്‍ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആര്‍ടിസി സംയുക്തസമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കിരി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് അര്‍ധരാത്രിമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

സമരത്തില്‍ നിന്ന് ഒരു കാരണവശാലും പിറകോട്ടില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന പരാതി ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരിക്കുക, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top