ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെയാണ് പോലീസ് തിരിച്ചിറക്കിയത്. പമ്പലിയിലേക്കാണ് ഇവരെ കൊണ്ടുവന്നത്.

കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള എട്ടുപേരടങ്ങിയ സംഘമാണ് മലകയറാനായി എത്തിയത്. പുലര്‍ച്ചെ നാലുമണിക്ക് മലകയറാന്‍ തുടങ്ങിയ ഇവരെ നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാര്‍ എത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പിന്‍മാര്‍ ഇവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ദര്‍ശനം നടത്താതെ പിന്‍മാറില്ലെന്ന നിലപാടില്‍ യുവതികളും ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധിച്ച് അഞ്ചുപേരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. ഇതോടെ പോലീസ് യുവതികളെ സംരക്ഷണവലയം തീര്‍ത്ത് തിരിച്ചിറക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top