അന്തരിച്ച ചലച്ചിത്രസംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കവടിയാറിലെ വസതിയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 9.30ന് യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്ന് 10.30ന് കലാഭവന്‍ തീയറ്ററിലെത്തിച്ച് ഉച്ചക്ക് 1.45 വരെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഉച്ചക്ക് രണ്ടുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


