കുവൈത്തിലേക്കുള്ള ഇന്ത്യക്കാരുടെ എണ്ണം കുറയുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലിനായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2017 ല്‍ 56,000 ആയിരുന്നത് 2018 ല്‍ 52,000ത്തിലേക്ക് കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഖത്തറില്‍ ഒഴിച്ച് മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുളള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുവൈത്തിലേക്ക് വിസ നേടിയവരില്‍ 35 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

2014 മുതല്‍ 2018 വരെയുള്ള കണക്കനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോയ ഇന്ത്യക്കാരുടെ തോതില്‍ 62 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top