Section

malabari-logo-mobile

ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണം -ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധം

HIGHLIGHTS : ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന...

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ കെ.സുഗുണന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ചെയ്യാത്ത പക്ഷം ആരാധനാലയങ്ങളിലെ നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിലെ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുള്‍പ്പെടെയുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിര്‍മ്മാണവും വിതരണവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍പളളികള്‍, മുസ്ലീംദേവാലയങ്ങള്‍ എന്നിവ കര്‍ശനമായും നിബന്ധനകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

sameeksha-malabarinews

കൂടാതെ ഭക്ഷണ വിതരണത്തിന്റെ ചുമതലയുളളയാള്‍ ഓണ്‍ലൈന്‍ വഴി തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കണം. 100 രൂപയാണ് വാര്‍ഷിക അപേക്ഷാഫീസ്. ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉളള സ്ഥാപനങ്ങളില്‍ നിന്നു മാത്രം വാങ്ങാന്‍ ആരാധനാലയങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0483 2732121 ,8943346190

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!