Section

malabari-logo-mobile

ഇന്ത്യന്‍ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷ: മാര്‍ച്ച് 31 ന് മുമ്പ് അപേക്ഷിക്കണം

HIGHLIGHTS : ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓ...

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറികോളേജിലേക്ക് 2020 ജനുവരിയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. 2020 ജനുവരി ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള എതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2007 ജനുവരി രണ്ടിന് മുന്‍പോ 2008 ജൂലൈ ഒന്നിനു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാകില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഫോറവും, വിവരങ്ങളും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എ.സ്സി/എ.സ്ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. നിര്‍ദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മുകളില്‍ പറയുന്ന തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ”ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാറൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാറൂണ്‍ (ബാങ്ക്കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ എടുത്ത് കത്ത് സഹിതം ”ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാറൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31 മുമ്പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം.
ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറികോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാഫാറം( രണ്ട് കോപ്പി), പാസ്പോര്‍ട്ട വലിപ്പത്തിലുള്ള മൂന്നു ഫോട്ടോകള്‍ ഒരു കവറില്‍, സ്ഥലത്തെ ജനന മരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്(സ്റ്റേറ്റ് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്), കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദ്ദിഷ്ട അപേക്ഷഫോറം സാക്ഷപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി അടങ്ങിയ കത്ത്, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!