പാഴ്‌വസ്തുക്കളില്‍ നിന്നും കരകൗശല നിര്‍മാണവുമായി പരപ്പാനാട് റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍

പരപ്പനങ്ങാടി: പാഴ്‌വസ്തുക്കളില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള പരിശീലനത്തിന് തുടക്കമിട്ട് പരപ്പനാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍. ഉപയോഗ ശൂന്യമായ പഴയതും വലിച്ചെറിയുന്നതുമായ വിവിധ വസ്തുക്കള്‍ ശേഖരിച്ചാണ് വിവിധ തരത്തിലുള്ള അലങ്കാര വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിന് അസോസിയേഷനിലെ വിദ്യാര്‍ഥികള്‍ തയ്യാറെടുക്കുന്നത്. പാഴ്‌വസ്തുക്കളില്‍ നിന്നും അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ റസിഡന്‍സിയിലെ അംഗമായ ആര്യയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

കൗണ്‍സിലര്‍ നൗഫല്‍ ഇല്ല്യന്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ്പി പ്രമോദ്, സെക്രട്ടറി ഷനില, എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ കെ പി അബ്ദുല്‍റഹിം, ഇല്ലിയന്‍ ബാവ, ടി സൈതലവി, റഷീദ് തോട്ടത്തില്‍, ഷിനില, സിനി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles