Section

malabari-logo-mobile

വാഴക്കാട് ജനകീയമുന്നണി തകര്‍ന്നു; ഇനി മുസ്ലിംലീഗിലെ ജമീല പഞ്ചായത്ത് പ്രസിഡണ്ട്

HIGHLIGHTS : വാഴക്കാട് : വികസന മുരടിപ്പിന്റെ യും ലീഗിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ എന്നപേരില്‍ വാഴക്കാട് പഞ്ചായത്തില്‍ രൂപംകൊണ്ട ജനകീയമുന്നണി സംവിധാനം തകര്‍ന...

വാഴക്കാട് : വികസന മുരടിപ്പിന്റെ യും ലീഗിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ എന്നപേരില്‍ വാഴക്കാട് പഞ്ചായത്തില്‍ രൂപംകൊണ്ട ജനകീയമുന്നണി സംവിധാനം തകര്‍ന്നു. ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് അംഗം ജമീലയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 7 നെതിരെ 11 വോട്ടിനാണ് ജമീല വിജയിച്ചത്.19 അംഗങ്ങളുള്ള ഭരണസമിതിയില്‍ ഏക ബിജെപി അംഗം തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

നേരത്തെ ഹാജറുമ്മയായിരുന്നു പഞ്ചായത്ത് പ്രസിഡണ്ട്. വനിതാമതില്‍ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയം ജനകീയ മുന്നണിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടക്കം വോട്ടുചെയ്ത പരാജയപ്പെടുത്തിയതോടെ ഹാജറുഉമ്മ രാജിവെക്കുകയായിരുന്നു. ജനകീയ മുന്നണിയിലെ 4 കോണ്‍ഗ്രസ് അംഗങ്ങള്‍ യുഡിഎഫിലേക്ക് തിരിച്ചു പോയതോടെ പ്രതിപക്ഷത്ത് സിപിഎമ്മിന്റെ ഏഴു പേരാണുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!