Section

malabari-logo-mobile

കാല്‍പന്ത് കളിയില്‍ വസന്തം തീര്‍ക്കാന്‍ പരപ്പനങ്ങാടിയിലെ പുതുതലമുറയും

HIGHLIGHTS : ഇന്ത്യന്‍ ഫുട്‌ബോളിന് പരപ്പനങ്ങാടി സംഭാവന ചെയ്ത അബുമാഷിനും, ഹംസക്കോയക്കും പിന്‍ഗാമികളുണ്ടാകുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിന് പരപ്പനങ്ങാടി സംഭാവന ചെയ്ത അബുമാഷിനും, ഹംസക്കോയക്കും പിന്‍ഗാമികളുണ്ടാകുന്നു. ഹരിയാനിയില്‍വെച്ച് നടന്ന ദേശീയ അമേച്വര്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ കേരളാ ടീമില്‍ ഒരു പരപ്പനങ്ങാടിക്കാരാന്‍ ഇടംപിടിച്ചിരുന്നു. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി സൈനുല്‍ ആബിദ് ആണ് ഈ പുതിയ താരം.

വിങ്ബാക്ക് പൊസിഷനില്‍ കളിക്കുന്ന സൈനുല്‍ ആബിദ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സുവര്‍ണനേട്ടം സ്വന്തമാക്കി മടങ്ങിയത്തിയ സൈനുല്‍ ആബിദിന് പരപ്പനങ്ങാടി സോക്കര്‍ ക്ലബ്ബ് സ്വീകരണം നല്‍കി. യോഗത്തില്‍ പരപ്പനങ്ങാടിയിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളായ അരവിന്ദന്‍, ഉണ്ണി,അഷറഫ്,രവി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

അബ്ബാസ് ചെങ്ങാട്ട്-സുഹറ ദമ്പതികളുടെ മകനാണ് ബാംഗ്ലൂരില്‍ ഡിഫന്‍സ് അക്കാദമിയില്‍ ബിരുദ വിദ്യാര്‍ത്ഥിയായ സൈനുല്‍ ആബിദ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!