പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിയത് കഞ്ചാവ് ലോബി

തിരൂര്‍ : പറവണ്ണയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ ജംഷീറിനെ വെട്ടിയതിന് പിന്നില്‍ കഞ്ചാവ് മാഫിയ. കഞ്ചാവ് വില്‍പ്പനയെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിനു പ്രതികാരമായാണ് ഈ വെട്ട് നടന്നിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ പ്രധാനപ്രതി പറവണ്ണ പുത്തന്‍പുരയ്ക്കല്‍ അഫ്‌സലിനെ(23) തിരൂര്‍ പോലീസ് പിടികൂടി. കടലില്‍ വെച്ചാണ് അഫ്‌സലിനെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച വാളും ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം രണ്ട് മുസ്ലീംലീഗ് പ്രവര്‍ത്തകരേയും ഒരു കോണ്‍ഗ്രസ്സുകാരനെയും ആക്രമിച്ചത്.

സംഭവം രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമാക്കാമെന്ന പ്രതിയുടെ ധാരണ പാര്‍ട്ടി പ്രാദേശികനേതൃത്വങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന ്‌പൊളിയുകയായിരുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഫ്‌സലിനെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top