Section

malabari-logo-mobile

കാപ്പ ചുമത്തി വീണ്ടും തടവിലാക്കി

HIGHLIGHTS : താനൂര്‍: കൊലപാതക കേസ്സുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില് പ്രതിയെ രണ്ടാമതും കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ വെളളിയാമ്പുറം സ്വദേശി...

താനൂര്‍: കൊലപാതക കേസ്സുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില് പ്രതിയെ രണ്ടാമതും കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂര്‍ വെളളിയാമ്പുറം സ്വദേശി കീരിയാട് വീട്ടില്‍ രാഹുല്‍ (24) എന്നയാളെയാണ് കാപ്പ നിയമ പ്രകാരം താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരന്‍. എസ്. IPS ന്റെ റിപ്പോര്‍ട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടര്‍  വി.ആര്‍. വിനോദ് IAS ആണ് ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കിയ രാഹുല്‍ ആറ് മാസത്തെ തടവ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കവര്‍ച്ചാ കേസ്സില്‍ പോലീസിന്റെ പിടിയിലായി, ശേഷം ജയില്‍ മോചിതനായ ഇയാള്‍ കഴിഞ്ഞ മാസം വീണ്ടും അടിപിടി കേസ്സില്‍ പ്രതിയായി. ഒരു പ്രാവശ്യം കാപ്പ ചുമത്തിയ പ്രതി വീണ്ടും കേസ്സില്‍ ഉള്‍പ്പെട്ടാല്‍ പിന്നെ ഒരു വര്‍ഷത്തെ തടവാണ് പ്രതിക്ക് ലഭിക്കുക.

sameeksha-malabarinews

കൊലപാതകം, വധശ്രമം, വീട് കയറി കവര്‍ച്ച നടത്തുക, തടഞ്ഞ് നിര്‍ത്തി ദേഹോപദ്രവ്വം ഏല്പിച്ച് കവര്‍ച്ച നടത്തുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക, മോഷണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് രാഹുല്‍. താനൂര്‍ ഡി വൈ എസ് പി യുടെ നേതൃത്യത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത രാഹുലിനെ വിയ്യൂര്‍ സെണ്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കും, ഒരു വര്‍ഷത്തേക്കാണ് തടവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!