Section

malabari-logo-mobile

‘മോദിയെ താഴെയിറക്കിയിട്ടേ ഞങ്ങള്‍ക്ക് ഉറക്കമുള്ളൂ’; ഉദയനിധി സ്റ്റാലിന്‍

HIGHLIGHTS : 'We can only sleep after Modi is brought down'; Udayanidhi Stalin

ചെന്നൈ: ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാര്‍ട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്.

താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങള്‍ക്ക് ഉറക്കമുണ്ടാകില്ല. ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങള്‍ ഉറങ്ങില്ല. 2014 -ല്‍ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോള്‍ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തിരുവണ്ണാമലൈ ജില്ലയില്‍ നടന്ന പ്രചാരണത്തിനിടെ ആയിരുന്നു ഉദയനിധിയുടെ പരാമര്‍ശമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

sameeksha-malabarinews

ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും അതിന്റെ ‘ഘമാണ്ഡിയ’ (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല. വികസന പദ്ധതികള്‍ കാരണം അവര്‍ക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ല. വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്. നിഷേധാത്മക നിലപാട് മാത്രമാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ മോദി തമിഴ്നാട് സന്ദര്‍ശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധി ആവര്‍ത്തിച്ചു ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!