Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; 11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

HIGHLIGHTS : Calicut University News; Senate approves 11571 degrees

11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

ചൊവ്വാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഒമ്പത് ഡിപ്ലോമ, 9813 ഡിഗ്രി, 1723 പി.ജി., അഞ്ച് എം.എഫില്‍., 21 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാസാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂണ്‍ 11-ന് തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

sameeksha-malabarinews

ദേശീയ യുവജനോത്സവത്തിന് കാലിക്കറ്റും

പഞ്ചാബില്‍ നടക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ യുവജനോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാലയും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ 12 വിദ്യാര്‍ഥികളാണ് കാലിക്കറ്റിനെ പ്രതിനിധീകരിക്കുന്നത്. സര്‍വകലാശാലാ വിദ്യാര്‍ഥി ക്ഷേമവിഭാഗം സെക്ഷന്‍ ഓഫീസര്‍ കെ. ഷമീം, എം.കെ. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യാത്ര പുറപ്പെട്ടു.

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 – 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് തുടങ്ങി. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെൽപ്പ് ഡെസ്ക്. KEAM എക്സാം എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9567172591

സി.എച്ച്.എം.കെ. ലൈബ്രറി അവധി

ഈസ്റ്റർ അവധിയോട് അനുബന്ധിച്ച് മാർച്ച് 28, 29, 31 തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിക്ക് അവധിയായിരിക്കും. 30-ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ. ഉറുദു (CCSS 2021 & 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (2010 മുതൽ 2014 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ  ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം

ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. നവംബർ 2022, ഏപ്രിൽ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!