‘തൊണ്ടി’ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

വള്ളിക്കുന്ന്: കാര്‍ത്തിക് മീഡിയയുടെ ബാനറില്‍ അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്ത ‘തൊണ്ടി’ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു. അരിയല്ലൂര്‍ സംഗീത് ഗ്രാമില്‍ വെച്ച് നടന്ന ആദ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഡോ.വി.പി. ശശിധരന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ: മെഡിക്കല്‍ കോളേജ് കോഴിക്കോട്) നിര്‍വ്വഹിച്ചു.

‘തൊണ്ടി’ യുടെ രചന ടി കെ സജിത്തിന്റെതാണ്. ക്യാമറ അഷറഫ് പാലാഴിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ചടങ്ങില്‍ വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശേരി അദ്ധ്യക്ഷത വഹിച്ചു. കാര്‍ത്തിക് കെ നഗരം സ്വാഗതവും ഡോ. നിധിന്യ പട്ടയില്‍ ആശംസകളുമര്‍പ്പിച്ചു.അരുണ്‍ എന്‍ ശിവന്‍ നന്ദിയും പറഞ്ഞു. ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത് കാര്‍ത്തിക് കെ നഗരം, വിക്രമന്‍, രമണി, ഷിബിത സുമേഷ് ,ബേബി ദേവന്ദു, ബേബി ചിന്‍മയി അരവിന്ദ് എന്നിവരാണ്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top