Section

malabari-logo-mobile

യു.എസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്നു

HIGHLIGHTS : Bridge collapses in Baltimore, USA after being hit by a freighter

യു.എസിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്നുവീണു. നദിയില്‍ അകപ്പെട്ട ഏഴുപേരില്‍ രണ്ടുപേരെ രക്ഷിച്ചു. ഒട്ടേറെ വാഹനങ്ങളും വെള്ളത്തിലായി. സിംഗപ്പൂര്‍ പതാകയുള്ള കപ്പലിനെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ആര്‍ക്കും പരുക്കില്ല.

ഇന്നലെ അര്‍ധരാത്രി പ്രാദേശിക സമയം ഒന്നരയോടെയാണ് ബാള്‍ട്ടിമോറില്‍നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ഡാലി എന്ന കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണില്‍ ഇടിച്ചുകയറിയത്. പറ്റാസ്‌കോ നദിക്കു കുറുകെ രണ്ടരക്കിലോമീറ്ററിലധികം നീളമുള്ള പാലും പൂര്‍ണമായി തകര്‍ന്നു. ഈ സമയം കൂറ്റന്‍ ട്രെയ്‌ലറുകളടക്കം ഒട്ടേറെ വാഹനങ്ങളും ആളുകളും പാലത്തില്‍ ഉണ്ടായിരുന്നു.

sameeksha-malabarinews

കാണാതായവര്‍ക്കായി ഫയര്‍ ഫോഴ്സും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. നിരവധിി വാഹനങ്ങളും നദിയില്‍ അകപ്പെട്ടിട്ടുണ്ട്. ബാള്‍ട്ടിമോറില്‍ താപനില മൈനസ് ആയതും അപകടം നടന്നത് രാത്രിയായതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. അപകടത്തില്‍പ്പെട്ട കപ്പലിലെ രണ്ടു ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ആര്‍ക്കും പരുക്കില്ല. അപകടകാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. കപ്പലിന് ചുറ്റും ഡീസല്‍ പരന്നതായി കണ്ടെത്തി. വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍ വൈറ്റ് ഹൗസ് അനുശോചിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!