Section

malabari-logo-mobile

കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനം: നിയമഭേദഗതി അംഗീകരിക്കരുത് : ആംആദ്മി

HIGHLIGHTS : കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016ൽ നടന്ന പ്രവേശനത്തിൽ വ്യക്തമായ ക്രമക്കേടു കണ്ടെത്തിയതിനേതുടർന്ന് പ്രവേശന കണ്ട്രോളർ റദ്ദാക്കുകയും

കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിൽ 2016ൽ നടന്ന പ്രവേശനത്തിൽ വ്യക്തമായ ക്രമക്കേടു കണ്ടെത്തിയതിനേതുടർന്ന് പ്രവേശന കണ്ട്രോളർ റദ്ദാക്കുകയും പിന്നീടു ഹൈക്കോടതിയും സുപ്രീം കോടതിയും റദ്ദാക്കൽ ശരിവക്കുകയും ചെയ്ത180 സീറ്റുകളിലേക്കുള്ള പ്രവേശനം നിയമവിരുദ്ധമായി ക്രമപ്പെടുത്താൻ കേരള നിയമസഭ ഏപ്രിൽ നാലിനു പാസ്സാക്കിയ നിയമം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്‌ ആം ആദ്മി പാർട്ടി കേരളാ ഗവർണ്ണർക്ക്‌ നിവേദനം നൽകി.

ഇന്ത്യൻ ഭരണഘടനയുടേയും, 2017ലെ ഓർഡിനൻസ്‌ സ്റ്റേ ചെയ്ത ഇന്നത്തെ സുപ്രീം കോടതി വിധിയുടേയും അന്തസത്ത ഉയർത്തിപ്പിടിച്ച്‌ നിയമം അംഗീകരിക്കാൻ വിസമ്മതിക്കണമെന്ന് ആം ആദ്മി പാർട്ടി ഗവർണ്ണർക്കുള്ള നിവേദനത്തിൽ ആവശ്യപ്പെട്ടു.

sameeksha-malabarinews

ഈ നിയമം അംഗീകരിക്കപ്പെട്ടാൻ നാട്ടിലെ നിയവ്യവസ്ഥ ലംഘിച്ചു കൊണ്ടുള്ള ഓരോ ക്രമക്കേടുകളും ക്രമപ്പെടുത്താൻ പ്രത്യേകം പ്രത്യേകം ബില്ലുകൾ പാസ്സാക്കുന്ന അനാവശ്യവും ഭരണഘടനാവിരുദ്ധവുമായ ഒരു കീഴ്‌വഴക്കത്തിലേക്കാവും സംസ്ഥാന സർക്കാർ പോവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!