തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

കോട്ടയം : പട്ടികജാതി-വര്‍ഗ്ഗ പീഡന നിരോധനനിയം ദുര്‍ബലപ്പെടുത്തുന്ന സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കാത്ത കേന്ദ്ര നിലപാട്, ദളിതര്‍ക്ക് നേരെ ഉത്തരേന്ത്യയില്‍ നടന്ന വെടിവെയ്പ്പ് എന്നിവയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തും. ഏപ്രില്‍ 9 ന് തിങ്കളാഴ്ച ദളിത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.

ബിഎസ്പി, ഡിസിയുഎഫ്, എന്‍ഡിഎല്‍എഫ്, കെഡിപി, പിആര്‍ഡിഎഫ്, ഡിഎച്ച്ആര്‍എം, കെസിഎസ്, കെസിഎച്ച്എംഎസ്, എന്‍എഡിഒ, എസ്എല്‍എഫ്, ഐഡിഎഫ്, സിഎസ്ഡിഎസ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോട്ടയത്ത് നടന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.
രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍ പത്രം മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top