യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി: ചോക്കാട്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസ്

മഞ്ചേരി : യുവതിയോട് അപമര്യാദയായിര പെരുമാറിയെന്ന പരാതിയില്‍ മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിഎം ഹമീദലിക്കെതിരെ കാളികാവ് പോലീസ് കേസെടുത്തു.
ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവിനെ സഹായിക്കാന്‍ പോകുന്ന വഴിയില്‍ വെച്ച് ബൈക്കിലെത്തിയ ഹമീദലി ലൈംഗികചുവയോടെ സംസാരിക്കുകയും മാനഹാനി വരുത്തുന്ന വിധം കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
ഐപിസി 354ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഹമീദലി പഞ്ചയത്തംഗം, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ രാജിവെയക്കണെന്നാണ് ഇവരുടെ ആവിശ്യം

Share news
error: Content is protected !!
Scroll to Top