Section

malabari-logo-mobile

കച്ചാ ബദാം പാട്ടുകാരന്‍ ഭൂപന്‍ ഭട്യാകര്‍ ആശുപത്രിയില്‍; കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ അപകടം

HIGHLIGHTS : kacha badam singer Bhupan Bhattakar hospitalized; Accident while learning to drive a car

കച്ചാ ബദാം പാട്ട് പാടി സോഷ്യല്‍മീഡിയിലാകമാനം വൈറലായ ഭൂപന്‍ ഭട്യാകര്‍ കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ സൂരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.

പശ്ചിമ ബംഗാളിലെ കുറല്‍ജുരി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഭൂപന്‍. നിലക്കടല വിറ്റ് ഉപജീവനം നടത്തുന്ന ഭൂപന്‍ കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബദാം വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. കപ്പലണ്ടി വില്‍ക്കാനായി ദൂരസ്ഥലങ്ങളിലേക്കു വരെ ഭൂപന്‍ സൈക്കിളില്‍ പോകാറുണ്ട്.

sameeksha-malabarinews

ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതവും മെച്ചപ്പെട്ടു. തുടര്‍ന്ന് തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും വ്യക്തമാക്കി ഭൂപന്‍ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് അപകടം സംഭവിക്കുന്നത്.

സെലിബ്രിറ്റികള്‍ വരെ ഭൂപന്റെ കച്ചാ ബദാമിനു ചുവടുവച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!