തിരുവനന്തപുരത്ത് ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍. മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍, ഭാര്യ പ്രമീള എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകീട്ട് അഞ്ചുമണിക്കാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്. ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top