യുഎസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മൂന്ന് മക്കളെ വെടിവെച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ പള്ളിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ഗാര്‍ഹിക പ്രശ്‌നങ്ങളാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസിലെ സര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് പള്ളിക്കുള്ളില്‍ വെടിവെപ്പ് നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. കൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ച് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം രംഗത്തെത്തി.




