മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല അന്തരിച്ചു

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതനായിരുന്നു സത്യ നദെല്ല അനുപമ നദെല്ല ദമ്പതികളുടെ മകനായ സെയിന്‍ നദെല്ല.

മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണ വാര്‍ത്ത പങ്കുവച്ചത്. തിങ്കളാഴ്ച രാവിലെയാണ് മകന്‍ മരിച്ചതെന്നു കമ്പനിയിലെ സ്റ്റാഫിനു അയച്ച ഇമെയില്‍ സന്ദേശത്തില്‍ നാദെല്ല അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലേക്ക് മൈക്രോസോഫ്റ്റിനെ നയിക്കുന്നതിന് ഉള്‍പ്പെടെ സത്യ നദെല്ലയെ പ്രചോദിപ്പിച്ചത് മകന്‍ സെയിന്‍ നദെല്ലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷമായിരുന്നു മൈക്രോ സോഫ്റ്റ് ഇത്തരം ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തത്.

Share news
error: Content is protected !!
Scroll to Top