Section

malabari-logo-mobile

തിരൂരില്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചു; ക്യാമറ തകര്‍ത്തു

HIGHLIGHTS : Journalist beaten up in Tirur; camera broken

തിരൂര്‍: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ ക്യാമറാമാന് മര്‍ദ്ദനം. ടിസിവി ക്യാമറാമാന്‍ ഷബീറി(28)നാണ് സാമൂഹ്യദ്രോഹിയുടെ മര്‍ദ്ദനമേറ്റത്. ക്യാമറയും അക്രമി തകര്‍ത്തു.

വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ തിരൂര്‍ പൊലീസ് ലെയിനില്‍ വഴിയോരക്കച്ചവടം നടക്കുന്നയിടത്താണ് സംഭവം നടന്നത്. വഴിയോരക്കച്ചവടക്കാര്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി ആരോഗ്യവിഭാഗത്തിലെ വനിതാ ജീവനക്കാരിയടക്കം എത്തിയപ്പോള്‍ ഒരു മദ്യപാനിയും സ്ഥലത്തുണ്ടായിരുന്നു. പരിശോധന നടക്കുമ്പോള്‍ ഇയാള്‍ വനിതാ ജീവനക്കാരിയോട് കേള്‍ക്കാനാകാത്ത തരത്തില്‍ അസഭ്യം പറയുകയായിരുന്നു. ഈ സമയം പരിശോധനയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന ടിസിവി ചാനല്‍ ക്യാമറാമാന്‍ ഷബീര്‍ ഇത്തരവത്തില്‍ മോശമായി പെരുമാറരുതെന്ന് പറഞ്ഞതോടെ ഇയാള്‍ ഷബീറിനെ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ഷബീറിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാള്‍ ക്യാമറ തകര്‍ക്കുകയും ചെയ്തു. മര്‍ദ്ദിച്ച ശേഷം വാഹനത്തില്‍ കയറുന്നതിനിടയിലും ഇയാള്‍ അസഭ്യവര്‍ഷം തുടരുന്നുണ്ടായിരുന്നു.

sameeksha-malabarinews

ഷബീര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ തിരൂര്‍ പ്രസ്സ് ക്ലബ്ബ് പ്രതിഷേധം രേഖപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!