Section

malabari-logo-mobile

കേരള കോണ്‍ഗ്രസ് നിന്ന് രാജിവെച്ച് ജോണി നെല്ലൂര്‍;പുതിയ പാര്‍ട്ടി രൂപീകരിക്കും

HIGHLIGHTS : Johnny Nellore resigns from Kerala Congress; will form a new party

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജോണി നെല്ലൂര്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍സ്ഥാനവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജി വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണെന്നും അദേഹം വ്യക്തമാക്കി.

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഇതിന്റെ പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്നും അവരുടെ ശബ്ദമാകുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്നും ആ ചിന്തയാണ് ഇതിനു പിന്നിലെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതീവ ഗൗരവമുളളതാണ്. പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍. മധ്യ തിരുവിതാംകൂരില്‍ ജനങ്ങള്‍ പട്ടിയാണ്. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിച്ച് തരണമെന്നാണ് ഞാനടക്കമുള്ളവര്‍ വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

റബറിനെ കാര്‍ഷികോല്‍പ്പന്നമായി പരിഗണിച്ചിട്ടില്ല.ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന കേരത്തിലെ റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്.നെല്ല് കര്‍ഷകര്‍ ലോണ്‍ എടുത്ത് ചെയ്യുന്ന കൃഷിക്ക് നെല്ലിന്റെ വില അപര്യാപ്തമാണ്. അത് വര്‍ധിപ്പിക്കണം. കര്‍ഷകര്‍ക്ക് ഒരു ഉത്തേജനം നല്‍കുവാന്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് ഞങ്ങളൊക്കെ ഈ വിധത്തില്‍ പ്രേരിപ്പിച്ചത്’എന്നും അദേഹം പറഞ്ഞു.

ചില മാധ്യമങ്ങള്‍ ക്രിസ്ത്യന്‍ പാര്‍ട്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു വെന്നും എന്നാല്‍ സെക്കുലര്‍ പാര്‍ട്ടിയാണ് വരുന്നതെന്നും അദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യം ഇല്ലെന്നായിരുന്നു അദേഹത്തിന്റെ മറുപടി.

ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കമാണ് ഈ ചുവടുമാറ്റത്തിന് പിന്നിലെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ജോണി നെല്ലൂര്‍ നിഷേധിച്ചിട്ടുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!