സംസ്ഥാനത്തെ മൂന്നാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് താനൂരില്‍ ഒരുങ്ങുന്നു

ഷൈന്‍ താനൂര്‍

താനൂര്‍ : കേരളത്തിലെ മൂന്നാമത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് താനൂര്‍ തൂവല്‍ തീരത്ത് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിക്കുന്നു.

കടലറിയാം തിരയറിയാം എന്നതു മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി തുടങ്ങുന്നത്.

ഏകദേശം 100 മീറ്ററോളം കടലിലേക്കാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. ബേപ്പൂര്‍, കണ്ണൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമേ താനൂരിലാണ് മൂന്നാമത്തേത് ആരംഭിക്കുന്നത്.


ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ അധ്യക്ഷനാകും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top