താനൂരില്‍ സ്‌കൂളിലെ മോട്ടോര്‍ മോഷണംപോയി

താനൂര്‍ :കാട്ടിലങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മോട്ടോര്‍ കളവുപോയി. സ്‌കൂളിലെ പമ്പ് ഹൗസിന്റെ ഗ്രിലിന്റെ പുട്ട് തകര്‍ത്താണ് മോട്ടോര്‍ കളവ് പോയിട്ടുള്ളത്.

കൂടാതെ സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളുടെ വാതിലിന്റെ പൂട്ട് തകര്‍ത്ത് ക്ലാസിലെ മെയിന്‍ സ്വിച്ച് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിന്റെ ചുറ്റുമതില്‍ ഇല്ലാത്തത് കാരണം രാത്രി സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം വര്‍ദ്ധിച്ചുവരികയാണന്ന് സ്‌കൂള്‍ അധികാരികള്‍ പറഞ്ഞു.മുന്‍പും സ്‌കൂളില്‍ ഇതുപ്പൊലെ കള്ളവ് നടന്നിട്ടുണ്ട്.

ചുറ്റുമതിലിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചതായിട്ടുണ്ടെന്നും മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ഉടന്‍ പണി തുടങ്ങുമെന്നും സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി.കെസെടുത്തു അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top