Section

malabari-logo-mobile

ജമാ അത്തെ തലവന്‌ വധശിക്ഷ

HIGHLIGHTS : ധാക്ക: ബംഗ്ലാദേശ്‌ സ്വാതന്ത്രസമരകാലത്ത്‌ നടന്ന ജനകീയ പോരാട്ടങ്ങളെ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന്‌ ജനങ്ങള്‍ക്കെതിരെ അക്രമമ...

0ധാക്ക: ബംഗ്ലാദേശ്‌ സ്വാതന്ത്രസമരകാലത്ത്‌ നടന്ന ജനകീയ പോരാട്ടങ്ങളെ അട്ടിമറിക്കാന്‍ പാക്കിസ്ഥാന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന്‌ ജനങ്ങള്‍ക്കെതിരെ അക്രമമഴിച്ചുവിട്ട ബംഗ്ലാദേശ്‌ ജമാ അത്തെ ഇസ്ലാമി തലവന്‍ മുതിഉര്‍ റഹ്മാന്‍ നിസാമിക്ക്‌ വധശിക്ഷ. 1071 ലെ യുദ്ധകുറ്റവാളികളുടെ കേസ്‌ പരിഗണിക്കുന്ന പ്രത്യേക ട്രൈബൂണിലിന്റെതാണ്‌ വിധി.

വംശഹത്യ, കൊലപാതകം ബലാത്സംഗം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ പതിനാറോളം കുറ്റങ്ങളാണ്‌ ഇയാള്‍ക്കെതരെ ചുമത്തിയിരുന്നത്‌. കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ജനങ്ങള്‍ തെരുവിലിറങ്ങി. എന്നാല്‍ ജമാ അത്ത്‌ ഇസ്ലാമി വിധിക്കെതിരെ മൂന്ന്‌ ദിവസത്തെ ബന്ദിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews

ബംഗ്ലാദേശ്‌ പാക്കിസ്ഥാനില്‍ നിന്ന്‌ സ്വാതന്ത്രം നേടുന്നതിനായി നടത്തിയ പോരാട്ടകാലയയളവില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്‌ ഒത്താശ ചെയ്‌തുകൊടുക്കുന്ന അല്‍ ബദര്‍ എന്ന തീവ്രവാദി സംഘടനയുടെ നേതാവായിരുന്നു നിസാമി. സാതന്ത്ര്യസമരപോരാളികളെ കണ്ടെത്തി പാക്കിസ്ഥാന്‍ സൈന്യത്തിന്‌ പിടിച്ചുകൊടുക്കകയായിരുന്നു ഇവരുടെ പ്രധാന ജോലി. രാജ്യത്തെ നിരവധി അധ്യാപകര്‍, എഞ്ചിനീയര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരെയല്ലാം ഇവര്‍ പീഡിപ്പിച്ച്‌ വധിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!