കോഴിക്കോട്‌ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു

Untitled-2 copyകോഴിക്കോട്‌: സുഹൃത്തിനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങി മരിച്ചു. കോഴിക്കോട്‌ കിഴക്കേ നടക്കാവ്‌ രാരിച്ചന്‍ റോഡില്‍ ലോഹര്‍ പറമ്പത്ത്‌ അബ്‌ദുള്‍ സലാം- സബ്രീന ദമ്പതിമാരുടെ മകന്‍ സഹീര്‍ ഹസ്സന്‍ (24) ആണ്‌ മരിച്ചത്‌.

ബുധനാഴ്‌ച വൈകീട്ട്‌ 3.30 ഓടെ സുഹൃത്തുക്കളായ യോഗേഷ്‌, അലോഗ്‌ എന്നിവര്‍ക്കൊപ്പം കോഴിക്കോട്‌ സൗത്ത്‌ ബീച്ചില്‍ എത്തിയതായിരുന്നു സഹീര്‍. സഹീറും, അലോഗും കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. അലോഗിനെ കോസ്റ്റുഗാര്‍ഡും, നാട്ടുകാരും ചേര്‍ന്നാണ്‌ രക്ഷപ്പെടുത്തിയത്‌. അതേസമയം യോഗേഷ്‌ കടലില്‍ ഇറങ്ങിയിരുന്നില്ല.

സഹീറിന്‌ വേണ്ടി ബീച്ച്‌ ഫയര്‍ യൂണിറ്റിന്റെ കോസ്റ്റല്‍ പോലീസിന്റെയും, കോസ്റ്റ്‌ ഗാര്‍ഡിന്റെയും, ടൗണ്‍ പോലീസിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി. എന്നാല്‍ രാത്രി എട്ട്‌ മണിയോടെ സൗത്ത്‌ ബീച്ചിന്‌ സമീപം മൃതദേഹം കരക്കടിയുകയായിരുന്നു.

സഹീര്‍ ബാംഗ്ലൂരില്‍ എംബ്രേയ്‌ഡറി ജീവനക്കാരനാണ്‌. സഹേദരന്‍ സഫര്‍നാസ്‌.

Share news
error: Content is protected !!
Scroll to Top