എല്‍ഡി ക്ലര്‍ക്കിനെ മര്‍ദ്ധിച്ചു: മൂന്നിയൂര്‍ പഞ്ചായത്തില്‍ ജീവനക്കാര്‍ പണിമുടക്കി

mooniyoorതിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍പഞ്ചായത്ത്‌ ജീവനക്കാരനെ ഓഫീസില്‍ വച്ച്‌ സര്‍ട്ടിഫിക്കേറ്റ്‌ വാങ്ങാനെത്തിയയാള്‍ മര്‍ദ്ധി്‌ച്ചു പഞ്ചായത്തിലെ എല്‍ഡി ക്ലര്‍്‌കായ ബൈജുവിനാണ്‌ മര്‍ദ്ധനമേറ്റത്‌. പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ജീവനക്കാരനെ മര്‍ദ്ധിച്ച മൂന്നിയൂര്‍ മുട്ടിയറ സ്വദേശി വാല്‍പറമ്പില്‍ സൂബൈറിന്‌ പോലീസ്‌ തിരയുകയാണ്‌.
സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ ഉച്ചക്ക്‌ ശേഷം ജോലിക്ക്‌ കയറാന്‍ തയ്യാറായില്ല.

ഇന്ന്‌ ഉച്ചക്ക്‌ പന്ത്രണ്ട്‌ മണിയോടൊണ്‌ സംഭവം നടന്നത്‌. തനിക്ക്‌ ഈ പഞ്ചായത്തില്‍ സ്വന്തമായി വീടില്ലെന്ന സര്‍ട്ടിഫിക്കേറ്റിനെത്തിയതായിരുന്നു സുബൈര്‍ സര്‍ട്ടിഫിക്കേറ്റല്‍ ഒപ്പിടേണ്ടയാല്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന്‌ പ്രകോപിതനായ സുബൈര്‍ ബൈജുവിന്‌ നേരെ തിരിയുകയായിരുന്നു. ചില രേഖകളും ഇയാള്‍ നശിപ്പിച്ചിട്ടുണ്ട്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ മൂന്നിയൂര്‍പഞ്ചയത്ത്‌ ഓഫീസ പരിസരത്ത്‌ എന്‍ജിഒ യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top