ചുംബനകൂട്ടായ്‌മയുടെ പ്രചരണത്തിനെത്തിയവരെ കൊച്ചിയില്‍ തടഞ്ഞു

MORAL POLICINGകൊച്ചി: കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടില്‍ നടക്കാനിരിക്കുന്ന ചുംബന ദിനത്തിന്റെ പ്രചരണത്തിനെത്തിയ കിസ്സ്‌ ഓഫ്‌ പ്രവര്‍ത്തകരായ യുവതീ, യുവാക്കളെ മറൈന്‍ ഡ്രൈവില്‍ വെച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാരെന്ന്‌ അവകാശപ്പെടുന്ന ഒരു വിഭാഗം തടഞ്ഞു. പ്രചരണത്തിനെത്തിയവരും, മറുവിഭാഗവും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി. പ്രചരണത്തിനെത്തിയവരുടെ കയ്യിലുണ്ടായിരുന്ന പ്രചരണ പോസ്റ്റുകള്‍ കീറാനും ശ്രമമുണ്ടായി. തുടര്‍ന്ന്‌ പോലീസ്‌ ഇടപ്പെട്ടാണ്‌ സംഘര്‍ഷം ഒഴിവാക്കിയത്‌.

കോഴിക്കോട്‌ നടന്ന സംഭവത്തില്‍ കൊച്ചിയിലെന്തിനാണ്‌ പ്രതിഷേധമെന്ന്‌ എതിര്‍പ്പുമായെത്തിയവര്‍ ചോദിച്ചു. ആരൊക്കെ ഇടപെട്ടാലും ഇത്തരത്തിലുള്ള പരിപാടികള്‍ ഇവിടെ നടത്താനാകില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ പറഞ്ഞത്‌ തങ്ങള്‍ ആരോടെങ്കിലും ഇവിടെ വന്ന്‌ ഉമ്മ വെക്കണമെന്നോ, ആലിംഗനം ചെയ്യണമെന്നോ ആവശ്യപെട്ടിട്ടില്ലെന്നും സമാന ചിന്താഗതിക്കാരായ ആളുകള്‍ ഒന്നിച്ച്‌ സദാചാര പോലീസിംഗിനെതിരെ പ്രതികരിക്കുക മാത്രമാണ്‌ ചെയ്യുക എന്നും കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top